കുടുംബസമേതം ഉംറയ്ക്കു പോയ കണ്ണൂര്‍ സ്വദേശിനി മക്കയില്‍ മരണപ്പെട്ടു

ചൊവ്വാഴ്ച ളുഹര്‍ നമസ്തകാരാനന്തരം കണ്ണൂര്‍ സിറ്റി ചിറക്കല്‍കുളം ജുമാമസ്ജിദില്‍ വച്ച് മയ്യത്ത് നമസ്‌കാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Update: 2019-09-30 17:25 GMT

കണ്ണൂര്‍: കുടുംബസമേതം ഉംറ നിര്‍വഹിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശിനി മക്കയില്‍ മരണപ്പെട്ടു. കണ്ണൂര്‍ സിറ്റി ചിറക്കല്‍കുളം സെലീക്കാ മന്‍സിലില്‍ വാഴയില്‍ മുഹമ്മദലിയുടെ ഭാര്യ ചിന്നക്കണ്ടി റഷീദ(39)യാണ് കിങ് ഫൈസല്‍ ആശുപത്രിയില്‍ മരണപ്പെട്ടത്. സപ്തംബര്‍ 10നു ഉംറയ്ക്കു പോയ സംഘത്തില്‍ ഉംറ നിര്‍വഹിച്ച ശേഷം അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായികുന്നു. തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം ഭാരവാഹികയാണ് മുഹമ്മദലി. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ആദ്യമായി ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മക്കള്‍: മുഹമ്മദ് സുഫിയാന്‍, ഫാത്തിമ റുഹൈബ. സഹോദരങ്ങള്‍: മുംതാസ്, റസല്‍(ദുബയ്). ഖബറടക്കം മക്കയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചൊവ്വാഴ്ച ളുഹര്‍ നമസ്തകാരാനന്തരം കണ്ണൂര്‍ സിറ്റി ചിറക്കല്‍കുളം ജുമാമസ്ജിദില്‍ വച്ച് മയ്യത്ത് നമസ്‌കാരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Tags: