കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് ചാടിപ്പോയി

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കിളികൊല്ലൂർ പോലിസിൽ പരാതി നൽകി. ഇന്നലെയാണ് സംഭവം.

Update: 2020-05-05 08:00 GMT

കൊല്ലം: കരിക്കോട് ടികെഎം കോളജ് ഹോസ്റ്റലിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞയാൾ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് ചാടിപ്പോയി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കിളികൊല്ലൂർ പോലിസിൽ പരാതി നൽകി. ഇന്നലെയാണ് സംഭവം. മുറിയിൽ ആളെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശൗചാലയം അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തി.

കതക് തുറക്കാത്തതിൽ സംശയിച്ച് നടത്തിയ പരിശോധനയിൽ ശൗചാലയത്തിന്റെ കിളിവാതിൽ പൊളിച്ച് രണ്ടാംനിലയിൽനിന്ന് പൈപ്പിൽ തൂങ്ങി താഴെയിറങ്ങി പുറത്തേക്കുപോയതായി കണ്ടെത്തുകയായിരുന്നു. മേയ് ഒന്നിന് പേരൂരിൽ കശുവണ്ടി ഫാക്ടറിക്കുള്ളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തി നിരീക്ഷണത്തിലാക്കിയ ആളാണിത്. എറണാകുളത്തുനിന്ന് എത്തിയതാണെന്നായിരുന്നു ആരോഗ്യപ്രവർത്തകരോട് പറഞ്ഞത്.

Tags:    

Similar News