പരപ്പനങ്ങാടി: ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
ഇന്ന് പകല്‍ 9.30 മണിയോടെ പോളിംങ് ബൂത്തായ ബിഇഎം എല്‍പി സ്കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാന്‍ വരുന്നതിനിടെയാണ് സംഭവം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കെട്ടുങ്ങല്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും
ഭാര്യ: റസിയ.മക്കള്‍ : ബാബു മോന്, അര്‍ഷാദ്, ഷെഫിനീത്, അബ്ദുല്‍ഗഫൂര്‍, ഹസീന, ഷെറീന. മരുമക്കള്‍: ഹാജറ, സെലീന, ജാസ്മിന്, മുര്‍ഷിദ