ചെറുവള്ളി എസ്റ്റേറ്റ് കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; ഹരജി തള്ളി പാലാ കോടതി
കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ ഹരജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. സര്‍ക്കാര്‍ ഹരജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലടക്കം കോടതി വിധിയോടെ പ്രതിസന്ധിയിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.
സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചു. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തര്‍ക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കര്‍ ഭൂമിയിലാണ് സര്‍ക്കാര്‍ അവകാശം ഉന്നയിച്ചത്. ബിലിവേഴ്‌സ് സഭയുടെ അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ഹാരിസണ്‍ മലയാളം എന്നിരാണ് കേസിലെ എതിര്‍ കക്ഷികള്‍. 2019 ല്‍ തുടങ്ങിയ നിയമ വ്യവഹാരത്തിനൊടുവിലാണിപ്പോള്‍ സര്‍ക്കാര്‍ ഹരജി കോടതി തള്ളിയത്.