കുന്നിടിക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വര്‍ക്കലയില്‍ കുന്നിടിക്കുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കൊല്ലം നെടുമണ്‍കാവ് സ്വദേശി അനീഷ് (38) ആണ് മരിച്ചത്. വര്‍ക്കല ചെറുന്നിയൂര്‍ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വര്‍ക്കലയില്‍യില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തി അനീഷിനെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുന്നിടിക്കുന്നതിനിടയില്‍ മുകളില്‍ നിന്നും മണ്ണ് അടര്‍ന്ന് ജെസിബിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ജെസിബി ഭാഗികമായി തകര്‍ന്നു.