കോഴിക്കോട്: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. കൊയിലാണ്ടി തോരായിക്കടവില്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. പാലം നിര്‍മാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ നിലവില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പാലത്തിന്റെ മധ്യഭാഗത്തെ ബീം തകരുകയും കോണ്‍ക്രീറ്റ് അടക്കം താഴേക്ക് പതിക്കുകയായിരുന്നു. ടിഎംആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപോര്‍ട്ട് തേടിയിട്ടുണ്ട്.