ട്രഷറിയില്‍ സ്ഥിരനിക്ഷേപത്തിന് എട്ടര ശതമാനം പലിശ
സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനായി പലിശ നിരക്ക് ഉയര്‍ത്തിയത്. സർക്കാര്‍ ജീവനക്കാര്‍ ശമ്പളം ട്രഷറിയില്‍ സൂക്ഷിച്ചാല്‍ 6% പലിശ നല്‍കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം: ട്രഷറിയില്‍ സ്ഥിര നിക്ഷേപം നടത്തുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ എട്ടര ശതമാനം പലിശ ലഭിക്കും. നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എട്ടര ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനവുമാണ് പലിശ. ഇതാണ് പ്രായ വ്യത്യാസമില്ലാതെ ഒരുപോലെ ആക്കിയിരിക്കുന്നത്. 180 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും. ഇന്നലെ മുതല്‍ പുതിയ പലിശനിരക്ക് പ്രാബല്യത്തിലായി.
സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനായി പലിശ നിരക്ക് ഉയര്‍ത്തിയത്. സർക്കാര്‍ ജീവനക്കാര്‍ ശമ്പളം ട്രഷറിയില്‍ സൂക്ഷിച്ചാല്‍ 6% പലിശ നല്‍കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. അതോടൊപ്പം തന്നെ ട്രഷറി വഴി ശമ്പളം വാങ്ങിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പ്രത്യേകം എ.ടി.എം കാര്‍ഡ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണിത്.