ലോക്ക്ഡൗൺ: സംസ്ഥാനത്ത് കുടുങ്ങിയ ആസ്ത്രേലിയൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങും
കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചിരുന്നു.
തിരുവനന്തപുരം: ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കുടുങ്ങിയ ആസ്ത്രേലിയൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങും. ആസ്ത്രേലിയൻ സർക്കാർ നടപടികളെടുത്തതോടെയാണ് 77 പേർ ഉൾപ്പെടുന്ന സംഘത്തിന് മടങ്ങാൻ വഴിയൊരുങ്ങിയത്.
പലയിടത്തായുള്ള ആസ്ത്രേലിയൻ സംഘങ്ങളോടൊപ്പം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഞായറാഴ്ച ഇവർ യാത്ര തിരിക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ കുടുങ്ങിയവർ ഇന്ന് അർധരാത്രിയോടെ കൊച്ചിയിലെത്തും.
ഞായറാഴ്ച പുലർച്ചെ റോഡ് മാർഗം ഇവരെ ചെന്നൈയിലെത്തിക്കും. നേരത്തെ, കേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചിരുന്നു.