കൊല്ലത്ത് വയോധികന്‍ കുത്തേറ്റു മരിച്ചു

Update: 2019-03-02 14:05 GMT

ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലം ചിതറ മഹാദേവരു പച്ചയില്‍ വയോധികന്‍ കുത്തേറ്റു മരിച്ചു. മേഖലയിലെ മുതിര്‍ന്ന സിപിഐഎം പ്രവര്‍ത്തകനായ ബഷീര്‍(70) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ബഷീറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഷാജഹാന്‍ എന്നയാളാണ് ബഷീറിനെ കുത്തിയത്. ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നു സിപിഐഎം ആരോപിച്ചു. നിരവധി കുത്തുകളേറ്റു ഗുരുതര പരിക്കേറ്റ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് മണിയോടെ മരിച്ചു. 

Tags: