സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കൊവിഡ്; പത്തുപേർ രോഗമുക്തരായി

രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

Update: 2020-05-29 12:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗം സ്ഥിരികരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ഇന്ന് മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായി. തിരുവനന്തപുരം സബ് ജയിലിൽ കഴിയുന്ന രണ്ടുപേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

22 പ്രദേശങ്ങളെ പുതുതായി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേല്‍, കുറ്റിയാടി, വളയം, വടകര മുന്‍സിപ്പാലിറ്റി, കണ്ണൂര്‍ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്, കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂര്‍, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 101 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത് '

പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്-10, മഹാരാഷ്ട്ര -10, കർണാടക-1, ഡൽഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തു നിന്നെത്തിയവരുടെ വിവരം. 

വയനാട് 5, കോഴിക്കോട്-2, കണ്ണൂർ-1 മലപ്പുറം-1 കാസർകോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1150 ആയി വർധിച്ചു. 577 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,02,387 പേർ വീടുകളിലോ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 62746 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 11468 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1635 എണ്ണം നെഗറ്റീവായി.

Tags:    

Similar News