കോട്ടയം ജില്ലയില്‍ 479 പേര്‍ക്ക് കൂടി കൊവിഡ്; 475 പേര്‍ക്കും സമ്പര്‍ക്കം, ചികില്‍സയിലുള്ളത് 5,332 രോഗികള്‍

പുതുതായി 3,789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 235 പുരുഷന്‍മാരും 174 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു.

Update: 2020-11-05 13:53 GMT

കോട്ടയം: ജില്ലയില്‍ 479 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതുതായി 3,789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 235 പുരുഷന്‍മാരും 174 സ്ത്രീകളും 70 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 481 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5,332 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 25,903 പേര്‍ കൊവിഡ് ബാധിതരായി 20,531 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19,356 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ഈരാറ്റുപേട്ട -50

കോട്ടയം -41

ചങ്ങനാശേരി-35

നീണ്ടൂര്‍-28

ഏറ്റുമാനൂര്‍-20

പാമ്പാടി-19

മുണ്ടക്കയം, വെള്ളൂര്‍-17

കുറിച്ചി, ആര്‍പ്പൂക്കര-14

ടി.വി പുരം, തലയാഴം-11

ഉദയനാപുരം, വൈക്കം, നെടുംകുന്നം-9

വാഴപ്പള്ളി-8

അയ്മനം, തിടനാട്, പാലാ, ഭരണങ്ങാനം, ചെമ്പ്- 7

കുമരകം, അതിരമ്പുഴ, തൃക്കൊടിത്താനം,കങ്ങഴ, കൊഴുവനാല്‍, കോരുത്തോട്, രാമപുരം, മീനടം -6

പുതുപ്പള്ളി, ചിറക്കടവ്, കൂരോപ്പട, പാറത്തോട് -5

തലയോലപ്പറമ്പ്, കറുകച്ചാല്‍, കിടങ്ങൂര്‍, കല്ലറ-4

ഉഴവൂര്‍, പനച്ചിക്കാട്, കാണക്കാരി, മണിമല, മേലുകാവ്, വെച്ചൂര്‍ -3

അകലക്കുന്നം, മുത്തോലി, കടനാട്, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, അയര്‍ക്കുന്നം, തലപ്പലം, മുളക്കുളം, മണര്‍കാട്, വിജയപുരം- 2

മൂന്നിലവ്, തലനാട്, പളളിക്കത്തോട്, പൂഞ്ഞാര്‍, മാടപ്പളളി, ഞീഴൂര്‍, കൂട്ടിക്കല്‍, എലിക്കുളം,മരങ്ങാട്ടുപിള്ളി, മറവന്‍തുരുത്ത് - 1

Tags: