പാലക്കാട് ജില്ലയില്‍ ഇന്ന് 449 കൊവിഡ് ബാധിതര്‍; 735 പേര്‍ക്ക് രോഗമുക്തി, ഇനി ചികില്‍സയിലുള്ളത് 7,372 പേര്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 230 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.

Update: 2020-10-28 16:40 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 230 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.

735 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 7,372 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കണ്ണൂര്‍, 24പേര്‍ വീതം തൃശ്ശൂര്‍ കോഴിക്കോട്, 40 പേര്‍ എറണാകുളം, 65 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭാ പരിധിയിലുള്ളവര്‍ -62 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 49 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍- 26 പേര്‍

പുതുപ്പരിയാരം സ്വദേശികള്‍- 18 പേര്‍

ആലത്തൂര്‍ സ്വദേശികള്‍- 16 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍- 15 പേര്‍

കരിമ്പുഴ സ്വദേശികള്‍ -14 പേര്‍

നാഗലശ്ശേരി സ്വദേശികള്‍ -12 പേര്‍

കൊടുവായൂര്‍, കോങ്ങാട് സ്വദേശികള്‍-11 പേര്‍ വീതം

അകത്തെതറ സ്വദേശികള്‍ -10 പേര്‍

കാവശ്ശേരി, പുതുനഗരം സ്വദേശികള്‍ -8 പേര്‍ വീതം

കുഴല്‍മന്ദം, മണ്ണാര്‍ക്കാട്, ചിറ്റൂര്‍- തത്തമംഗലം നഗരസഭ, പുതുശ്ശേരി, ഷോര്‍ണൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ സ്വദേശികള്‍ - 7 പേര്‍ വീതം

മുതുതല, കൊല്ലങ്കോട്, തെങ്കര, കുമരംപുത്തൂര്‍, കണ്ണാടി, വടവന്നൂര്‍ സ്വദേശികള്‍ -6 പേര്‍ വീതം

വടക്കഞ്ചേരി, തരൂര്‍, എലപ്പുള്ളി സ്വദേശികള്‍-5 പേര്‍

പട്ടിത്തറ, അലനല്ലൂര്‍, കൊടുമ്പ്, കേരളശ്ശേരി, കോട്ടായി, നെന്മാറ സ്വദേശികള്‍-4 പേര്‍ വീതം

കോട്ടോപ്പാടം, കുത്തനൂര്‍, തൃത്താല, പട്ടാമ്പി, പട്ടഞ്ചേരി, പെരുവമ്പ് സ്വദേശികള്‍-3 പേര്‍ വീതം

മലമ്പുഴ, നെല്ലായ, മരുതറോഡ്, കണ്ണമ്പ്ര, തച്ചമ്പാറ, മുണ്ടൂര്‍, തിരുമിറ്റക്കോട്, വണ്ടാഴി, ചാലിശ്ശേരി, പുതുക്കോട്, വല്ലപ്പുഴ, പിരായിരി, മുതലമട, കരിമ്പ സ്വദേശികള്‍ - 2 പേര്‍ വീതം

പല്ലശ്ശന, തൃക്കടീരി, അഗളി, കാഞ്ഞിരപ്പുഴ, മേലാര്‍കോട്, പറളി, വാണിയംകുളം, ഷോളയൂര്‍, പെരുമാട്ടി, പരുതൂര്‍, അനങ്ങനടി, എരിമയൂര്‍, കപ്പൂര്‍, നെല്ലിയാമ്പതി, ചാലിശ്ശേരി, തച്ചനാട്ടുകര, പുതൂര്‍, വിളയൂര്‍, ആനക്കര സ്വദേശികള്‍ - ഒരാള്‍ വീതം

Tags: