ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 42 പോലിസുകാർ നിരീക്ഷണത്തിൽ

മത്സ്യത്തൊഴിലാളി മേഖലയിൽ ചിലയിടത്ത് നിർദേശങ്ങൾ ലംഘിക്കുന്നതായി പരക്കെ പരാതിയുണ്ട്.

Update: 2020-03-28 13:09 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 42 പോലിസുകാർ നിരീക്ഷണത്തിൽ. കൊറോണാ സ്വീകരിച്ച മലപ്പുറം സ്വദേശി റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും എത്തിയ പശ്ചാത്തലത്തിലാണ് പോലിസുകാരോട് നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മത്സ്യത്തൊഴിലാളി മേഖലയിൽ ചിലയിടത്ത് നിർദേശങ്ങൾ ലംഘിക്കുന്നതായി പരക്കെ പരാതിയുണ്ട്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചു വരുന്നുണ്ട്. കാസർഗോഡ് ഭാഗത്ത് മത്സ്യബന്ധനത്തിനു പോയി തിരിച്ചു വന്ന 26 പേരെ ക്വാറന്റൈൻ ചെയ്യും. 220 മത്സ്യത്തൊഴിലാളികളാണ് ഇത്തരത്തിൽ ദൂരെ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിനു പോയത്.

Tags: