ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക്

നിലവില്‍ തൃശ്ശൂരിലുള്ള ഒരു ടീമിന് പുറമെ മാണ് നാല് ടീം എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണുള്ളത്.

Update: 2020-05-30 12:45 GMT

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്കയോഗത്തിന്റെ തീരുമാനം അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമിനെ മുന്‍കൂട്ടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആദ്യ സംഘമായി നാല് ടീം കേരളത്തില്‍ എത്തുമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ തൃശ്ശൂരിലുള്ള ഒരു ടീമിന് പുറമെ മാണ് നാല് ടീം എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണുള്ളത്. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News