പാലക്കാട് ജില്ലയില്‍ ഇന്ന് 364 കൊവിഡ് ബാധിതര്‍; 449 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 320 പേര്‍, ഉറവിടമറിയാത്ത രോഗബാധ ഉണ്ടായ 27 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍, വിദേശത്തുനിന്ന് വന്ന അഞ്ചുപേര്‍ എന്നിവര്‍ ഉള്‍പ്പെടും.

Update: 2020-10-14 13:32 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 320 പേര്‍, ഉറവിടമറിയാത്ത രോഗബാധ ഉണ്ടായ 27 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍, വിദേശത്തുനിന്ന് വന്ന അഞ്ചുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 449 പേര്‍ക്ക് രോഗമുക്തിയുള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 6,521 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ ജില്ലകളിലും, 12 പേര്‍ തൃശൂര്‍, 17 പേര്‍ കോഴിക്കോട്, 46 പേര്‍ മലപ്പുറം, 57 പേര്‍ എറണാകുളം ജില്ലകളിലും ചികില്‍സയിലുണ്ട്.

Tags: