എസ് പിസി ക്യാംപില്‍ 36 വിദ്യാര്‍ഥികള്‍ക്ക് വിഷബാധ

കൊടുവള്ളി എംജെഎച്ച്എസ്എസിലെ എസ്പിസി ക്യാംപിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്

Update: 2019-05-05 00:50 GMT

കോഴിക്കോട്: സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ്‌സി(എസ്പിസി)ന്റെ ക്യാംപില്‍ ഭക്ഷ്യവിഷബാധ. 36 വിദ്യാര്‍ഥികള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊടുവള്ളി എംജെഎച്ച്എസ്എസിലെ എസ്പിസി ക്യാംപിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags:    

Similar News