വെള്ളക്കരം അടയ്ക്കാൻ 30 ദിവസത്തെ സാവകാശം

സംസ്ഥാനത്ത് കോവിഡ്- 19 ബാധയെ തുടർന്ന് സംജാതമായ സ്ഥിതി വിശേഷം കണക്കിലെടുത്താണ് തീരുമാനം.

Update: 2020-03-20 15:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്- 19 ബാധയെ തുടർന്ന് സംജാതമായ സ്ഥിതി വിശേഷം കണക്കിലെടുത്ത് വെള്ളക്കരം അടയ്ക്കാൻ 30 ദിവസത്തെ സാവകാശം അനുവദിക്കാനുള്ള സർക്കാർ തീരുമാനപ്രകാരം, ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ഇന്നുമുതൽ 30 ദിവസത്തെ സാവകാശം അനുവദിച്ച് വാട്ടർ അതോറിറ്റി ഉത്തരവിറക്കി. ഈ കാലയളവിൽ പിഴ ഈടാക്കുന്നതല്ല. ഒപ്പം മാർച്ച് 31 വരെ മീറ്റർ റീഡിങ് എടുക്കുന്ന പ്രവൃത്തിയും ബിൽ നൽകുന്ന പ്രവൃത്തിയും ഒഴിവാക്കുമെന്ന് വാട്ടർ അതോറിറ്റി ഉത്തരവിൽ വ്യക്തമാക്കി.

Tags: