കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ചു; ശമ്പള വിതരണം ഉടന്‍

Update: 2022-04-13 17:26 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം ഉടനുണ്ടാവും. ധനകാര്യ വകുപ്പ് കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി- എഐടിയുസി സംഘടനകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തുക അനുവദിച്ചത്. ഈ മാസം 28ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സിഐടിയു, അഞ്ചാം തിയ്യതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പ് ഗതാഗതമന്ത്രി പാലിച്ചില്ലെന്ന് വിമര്‍ശിച്ചിരുന്നു. പണിമുടക്കിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വിഷുവിന് മുമ്പ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ് നല്‍കിയത്. സമരം ചെയ്താന്‍ പൈസ വരുമോ എന്നായിരുന്നു പണിമുടക്ക് പ്രഖ്യാപനത്തെക്കുറിച്ചുള്ള ഗതാഗതമന്ത്രിയുടെ പ്രതികരണം. കെഎസ്ആര്‍ടിസിയിലെ എം പാനലുകാരുടെ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ് എഐടിയുസി. വെള്ളിയാഴ്ച യോഗം ചേര്‍ന്ന് എഐടിയുസി തുടര്‍സമരം തീരുമാനിക്കും. ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അടക്കമാണ് ആലോചന. കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫും സമരത്തിനുള്ള നീക്കത്തിലാണ്.

Tags:    

Similar News