30 ലധികം കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
പള്ളിപ്പുറം സ്വദേശി രാജേഷ് (തൊരപ്പന്‍ രാജേഷ് -51 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കൊച്ചി: മുനമ്പം പോലിസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ളയാളും വിവിധ പോലിസ് സ്‌റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയുമായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പള്ളിപ്പുറം സ്വദേശി രാജേഷ് (തൊരപ്പന്‍ രാജേഷ് -51 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വീട് കയറി ആക്രമണം, കവര്‍ച്ച, അടിപിടി, പോലിസിനെ ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലിസ് പറഞ്ഞു. കവര്‍ച്ചക്കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റൊരു ആക്രമണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് രാജേഷിന്റെ ജാമ്യം റദ്ദ് ചെയ്തതിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം ഇതുവരെ എറണാകുളം റൂറല്‍ ജില്ലയില്‍ 45 കുറ്റവാളികളെ ജയിലിലടച്ചു. 31 പേരെ നാടുകടത്തിയതായി പോലിസ് അറിയിച്ചു