മടിക്കേരിയില്‍ ഷോക്കേറ്റു 3 പേര് മരിച്ചു
കാസര്‍കോട് സ്വദേശി അനില്‍ (45), ഭാര്യ കവിത (38), മടിക്കേരി ചെമ്പന സ്വദേശി ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മടിക്കേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടിക്കേരി : മടിക്കേരിയില്‍ കാപ്പിത്തോട്ടത്തില്‍ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ കാസര്‍കോട്ടെ ദമ്പതികള്‍ അടക്കം മൂന്നു പേര് ഷോക്കേറ്റ് മരിച്ചു. അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.മടിക്കേരി ബെല്ലമാവട്ടി ദൊഡ്ഡ പുലിക്കോട്ടയിലെ കാപ്പിത്തോട്ടത്തില്‍ ഇന്നലെയാണ് അപകടമുണ്ടായത്. കാസര്‍കോട് സ്വദേശി അനില്‍ (45), ഭാര്യ കവിത (38), മടിക്കേരി ചെമ്പന സ്വദേശി ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മടിക്കേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കേരി സ്വദേശി മാതണ്ടി കുഞ്ഞപ്പയുടെ തോട്ടത്തിലാണ് സംഭവം. മരിച്ച അനില്‍ കവിത ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്.