തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം പിടികൂടി

ഇന്നുപുലര്‍ച്ചെ നാലിനെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്താറുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Update: 2019-08-24 07:45 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. യുവാവില്‍ നിന്നും മൂന്നു കിലോ സ്വര്‍ണം പിടികൂടി. ഇയാള്‍ തിരുവനന്തപുരം കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇന്നുപുലര്‍ച്ചെ നാലിനെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്താറുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

കാലില്‍ സ്വര്‍ണം വച്ചുകെട്ടി കടത്താനായിരുന്നു ശ്രമം. വിമാനത്താവളത്തിന് പുറത്ത് ഇയാളെ സ്വീകരിക്കാനെത്തിയ രണ്ടുയുവാക്കള്‍ക്കായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലായ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടവരാണിവര്‍. കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഇവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. 

Tags: