കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2,823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24.02 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2771 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഐഎന്‍എച്ച്എസിലെ 22 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇന്ന് ചിറ്റാറ്റുകര,പിണ്ടിമന,പോണേക്കര,പോത്താനിക്കാട്,വേങ്ങൂര്‍,കൂത്താട്ടുകുളം, പനയപ്പിള്ളി,വാളകം, അയ്യപ്പന്‍കാവ്, കുട്ടമ്പുഴ, കോട്ടപ്പടി, പൂണിത്തുറ, പൈങ്ങോട്ടൂര്‍, മണീട്,എളംകുളം, ഏഴിക്കര,കല്ലൂര്‍ക്കാട്, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 4016 പേര്‍ രോഗ മുക്തി നേടി. ഇന്ന് 3512 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5773 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 99936 ആണ്. ഇന്ന് 314 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ്എല്‍റ്റിസികളില്‍നിന്ന് 243 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.44181 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 152,പി വി എസ് 65,ജി എച്ച് മൂവാറ്റുപുഴ 37,ജി എച്ച് എറണാകുളം 68,ഡി എച്ച് ആലുവ 71,പള്ളുരുത്തി താലൂക്ക് ആശുപത്രി 40,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 39,പറവൂര്‍ താലൂക്ക് ആശുപത്രി 27,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 43,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 43,കോതമംഗലം താലൂക്ക് ആശുപത്രി 18,കരുവേലിപ്പടി താലൂക്ക് ആശുപത്രി 13,അങ്കമാലി താലൂക്ക് ആശുപത്രി 8,പിറവം താലൂക്ക് ആശുപത്രി 24,അമ്പലമുകള്‍ കോവിഡ് ആശുപത്രി 35,സഞ്ജീവനി 64,സ്വകാര്യ ആശുപത്രികള്‍ 2334,എഫ് എല്‍ റ്റിസികള്‍ 507,എസ് എല്‍ റ്റി സി കള്‍ 400,ഡോമിസിലറി കെയര്‍ സെന്റെര്‍ 929,വീടുകള്‍ 36441 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിന്നായി 11751 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
