കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.66 ആണ്. 4 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58275 ആയി. 54031 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3762 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 2237 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ 36, ബത്തേരി 20, എടവക, കണിയാമ്പറ്റ 16 വീതം, മാനന്തവാടി 15, മേപ്പാടി 14, പടിഞ്ഞാറത്തറ 13, വൈത്തിരി, വെള്ളമുണ്ട 11 വീതം, പനമരം, മീനങ്ങാടി 10 വീതം, തൊണ്ടര്‍നാട്, പൂതാടി, നെന്മേനി 9 വീതം, മുട്ടില്‍ 8, വെങ്ങപ്പള്ളി, പൊഴുതന, കല്‍പ്പറ്റ, വെങ്ങപ്പള്ളി 7 വീതം, മുള്ളന്‍കൊല്ലി 6, പുല്‍പ്പള്ളി, മൂപ്പൈനാട് 3 വീതം, തിരുനെല്ലി, തരിയോട്, തവിഞ്ഞാല്‍, നൂല്‍പ്പുഴ, കോട്ടത്തറ സ്വദേശികളായ രണ്ടു പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍നിന്ന് വന്ന 22 പേരും, കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗ ബാധിതരായത്.
228 പേര്‍ക്ക് രോഗമുക്തി
ബത്തേരി 9 പേര്‍, കല്‍പ്പറ്റ, തരിയോട്, വെള്ളമുണ്ട 4 വീതം, മേപ്പാടി മൂന്നു പേര്‍, മാനന്തവാടി, മീനങ്ങാടി, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, നെന്മേനി, നൂല്‍പ്പുഴ, പൊഴുതന, തിരുനെല്ലി രണ്ടു പേര്‍ വീതം, മുട്ടില്‍, പടിഞ്ഞാറത്തറ, പനമരം, പുല്‍പ്പള്ളി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 3 തമിഴ്‌നാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും, വീടുകളില്‍ ചികില്‍സയിലായിരുന്ന 179 പേരുമാണ് രോഗമുക്തരായത്.
795 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 795 പേരാണ്. 1510 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16145 പേര്‍. ഇന്ന് പുതുതായി 110 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.
ജില്ലയില്‍നിന്ന് ഇന്ന് 2386 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 450586 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 450148 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391873 പേര്‍ നെഗറ്റീവും 58275 പേര്‍ പോസിറ്റീവുമാണ്.

