വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നത്തേക്ക് കാല്‍നൂറ്റാണ്ട്

ആധുനികമലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 1908 ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. മലയാളസാഹിത്യത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനായാണ് വൈക്കം മുഹമ്മദ് ബഷീര്‍ അറിയപ്പെടുന്നത്.

Update: 2019-07-05 07:01 GMT

വൈക്കം: 'ബേപ്പൂര്‍ സുല്‍ത്താന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നത്തേക്ക് 25 വര്‍ഷം. ആധുനികമലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 1908 ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. മലയാളസാഹിത്യത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനായാണ് വൈക്കം മുഹമ്മദ് ബഷീര്‍ അറിയപ്പെടുന്നത്.

ലളിതമായതും നര്‍മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍, ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷപരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോവുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും ഈ പ്രിയകഥാകാരന്‍ മലയാളസാഹിത്യത്തില്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്. ബാല്യത്തില്‍തന്നെ ഗാന്ധിജിയുടെ ചിന്തകളിലും ആദര്‍ശങ്ങളിലും പിന്തുടര്‍നിരുന്നു. സ്വാതന്ത്ര്യസമരരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലാവുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ പല കൃതികളും അന്യഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം എന്നിവയാണ് പ്രമുഖകൃതികളില്‍ ചിലത്. പ്രധാനമായും അദ്ദേഹത്തന്റെ കൃതികളില്‍ പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയ ഉള്‍ക്കൊള്ളുന്നതാണ്. ഉന്നതജാതീയനായ കേശവന്‍നായരുടെയും തൊഴില്‍രഹിതയായ ക്രിസ്ത്യന്‍ യുവതി സാറാമ്മയുടെയും നര്‍മം തുളുമ്പുന്ന പ്രണയകഥയായ 'പ്രേമലേഖന'ത്തോടെയാണ് ബഷീര്‍ സാഹിത്യപ്രവേശനം നടത്തിയത്. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഫിഷ്, 1981 ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 1882 ല്‍ പത്മശ്രീ പുരസ്‌കാരം, 1993 ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്, അതേവര്‍ഷംതന്നെ വള്ളത്തോള്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.




Tags:    

Similar News