റേഷന്‍കട കുത്തിത്തുറന്ന് 257 ചാക്ക് സാധനങ്ങള്‍ മോഷ്ടിച്ചു
127 ക്വിന്റല്‍ സാധനങ്ങളാണ് കടത്തിയത്. ഇ-പോസ് മെഷീനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല.
മാനന്തവാടി: റേഷന്‍കടയില്‍ വന്‍മോഷണം. വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്‌റഫിന്റെ പേരിലുള്ള എആര്‍ഡി 3ാം നമ്പര്‍ ഷോപ്പില്‍നിന്നുമാണ് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയത്. ഇന്ന് രാവിലെ റേഷന്‍കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. രണ്ട് മുറികളിലായാണ് റേഷന്‍സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു മുറിയുടെ പൂട്ടുപൊളിച്ചശേഷമാണ് മുറിയിലുണ്ടായിരുന്ന അരിയും ഗോതമ്പും കൊണ്ടുപോയത്. ഈ മുറിയില്‍ അഞ്ച് ചാക്ക് അരി മാത്രം ബാക്കിയാക്കി 257 ചാക്ക് സാധനങ്ങള്‍ കടിത്തിക്കൊണ്ടുപോവുകയായിരുന്നു.
127 ക്വിന്റല്‍ സാധനങ്ങളാണ് കടത്തിയത്. ഇ-പോസ് മെഷീനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉടമ കടപൂട്ടിപ്പോയത്. രാത്രി 11 മണിയോടെ എട്ടെനാലില്‍ നിന്നും ഫുട്‌ബോള്‍ കളികണ്ട് നിരവധിപേര്‍ ഇതുവഴി കടന്നുപോയിരുന്നു. പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വെള്ളമുണ്ട പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.