കോട്ടയം ജില്ലയില്‍ 250 പുതിയ കൊവിഡ് രോഗികള്‍; 246 പേര്‍ക്കും സമ്പര്‍ക്കം

രോഗം ബാധിച്ചവരില്‍ 124 പുരുഷന്‍മാരും 100 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-12-26 14:49 GMT

കോട്ടയം: ജില്ലയില്‍ 250 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 246 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതിയതായി 2012 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 124 പുരുഷന്‍മാരും 100 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

413 പേര്‍ രോഗമുക്തരായി. 6,312 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 48,914 പേര്‍ കൊവിഡ് ബാധിതരായി. 42,150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14,171 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 65

മുളക്കുളം 14

ചങ്ങനാശേരി 11

എലിക്കുളം10

ഞീഴൂര്‍,കാഞ്ഞിരപ്പള്ളി 8

വെച്ചൂര്‍, മീനച്ചില്‍, പാമ്പാടി 7

ആര്‍പ്പൂക്കര, മുണ്ടക്കയം, തലയോലപ്പറമ്പ്, കുറവിലങ്ങാട്, വൈക്കം, മാഞ്ഞൂര്‍, കൊഴുവനാല്‍ 5

തലയാഴം, കല്ലറ, കരൂര്‍, കൂരോപ്പട കടനാട് 4

അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, ചിറക്കടവ്, വിജയപുരം 3

എരുമേലി, വാഴൂര്‍, തൃക്കൊടിത്താനം, വെള്ളൂര്‍, മാടപ്പള്ളി, അതിരമ്പുഴ, മീനടം, കാണക്കാരി, മൂന്നിലവ്, പാറത്തോട്, കടപ്ലാമറ്റം, പുതുപ്പള്ളി, രാമപുരം, മണര്‍കാട്, മറവന്തുരുത്ത് 2

പനച്ചിക്കാട്, തീക്കോയി, മുത്തോലി, തലനാട്, അയ്മനം, പായിപ്പാട്, ഈരാറ്റുപേട്ട, കങ്ങഴ, മണിമല, പള്ളിക്കത്തോട്, ഉഴവൂര്‍ 1

Tags: