സ്പെഷ്യല്‍ സ്കൂളുകൾക്ക് 25 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം

സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരേതര ഏജന്‍സികൾ നടത്തുന്ന 253 സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന 72 ബഡ്സ് സ്കൂളുകളും ഉൾപ്പെടെ 325 സ്പെഷ്യല്‍ സ്കൂളുകളാണുള്ളത്. ഇതില്‍ 45 സ്കൂളുകൾക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.

Update: 2019-09-07 13:30 GMT

തിരുവനന്തപുരം: സ്പെഷ്യല്‍ സ്കൂളുകൾക്ക് സർക്കാർ 25 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം നൽകും. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാരേതര ഏജന്‍സികൾ നടത്തുന്ന 253 സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന 72 ബഡ്സ് സ്കൂളുകളും ഉൾപ്പെടെ 325 സ്പെഷ്യല്‍ സ്കൂളുകളാണുള്ളത്. ഇതില്‍ 45 സ്കൂളുകൾക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പു മുഖേന സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.

2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് പ്രസംഗത്തില്‍ സ്പെഷ്യല്‍ സ്കൂളുകൾക്ക് 40 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. 14.50 കോടി രൂപ മാത്രമേ ബജറ്റില്‍ വകയിരുത്തിയിരുന്നുള്ളൂ. ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുകയ്ക്ക് പുറമേയുള്ള സാമ്പത്തിക സഹായമായി 25 കോടി രൂപയാണ് ഇപ്പോൾ സ്പെഷ്യല്‍ സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ളത്.

Tags:    

Similar News