സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കും
കൊവിഡ് ചികില്‍സാ നിരക്ക് ഏകീകരണത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ എതിര്‍ത്തു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇൗ ആവശ്യം മുന്നോട്ട് വച്ചത്. സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമായ രീതിയില്‍ ഒരേ നിരക്ക് വാങ്ങണം. രോഗികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ സ്വകാര്യആശുപത്രികള്‍ക്കും ഒരേ നിരക്ക് എന്നത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, തുടര്‍ന്ന് നടക്കുന്ന യോഗത്തിലും ഇതു സംബന്ധിച്ച ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്.
വെന്റിലേറ്റര്‍, ആംബുലന്‍സ് എന്നിവ കൊവിഡ് രോഗികള്‍ക്കായി കൂടി ഉപയോഗിക്കണം. കാരുണ്യ പദ്ധതിയുമായി സഹരിക്കാത്ത 137 ആശുപത്രികള്‍ കൂടി പദ്ധതിയുടെ ഭാഗമാവണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.