ഇന്ന് 64 ചിത്രങ്ങൾ; ഗുട്ടാറാസിന്റെ വേർഡിക്റ്റും കാന്തൻ ദി ലവർ ഓഫ് കളറും സ്ക്രീനിലെത്തും

ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്.

Update: 2019-12-07 00:51 GMT

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്. ഇരിയ ഗോംസ് കോൻചിരോ സംവിധാനം ചെയ്ത ബിഫോർ ഒബ്ലിവിയൻ, ആന്യ മുർമാൻ സംവിധാനം ചെയ്ത അൺ ഇന്റെൻഡഡ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനമാണ്.

ജോർജ് ഹോർഹെ സംവിധാനം ചെയ്ത 'ബാക്ക് ടു മരക്കാന'( പോർച്ചുഗീസ്), കരോലിസ് കോപിനിസ് സംവിധാനം ചെയ്ത ' നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങൾ ഏഷ്യൻ പ്രീമിയർ ആയാണ് പ്രദർശിപ്പിക്കുന്നത്. അശ്വിൻ കുമാർ സംവിധാനം ചെയ്ത 'നോ ഫാദേഴ്‌സ് ഇൻ കശ്മീർ', പെമ സെഡൻ സംവിധാനം ചെയ്ത 'ബലൂൺ', ഗു ഷിയാവോ ഗാങ് സംവിധാനം ചെയ്ത ഡ്വെല്ലിങ് ഇൻ ദി ഫ്യുചൻ മൗണ്ടേൻസ്', ഡെസ്പൈറ്റ് ദി ഫോഗ്, എ ഡാർക്ക്‌ ഡാർക്ക്‌ മാൻ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

ഷെറീഫ് സി സംവിധാനം ചെയ്ത മലയാള ചിത്രം കാന്തൻ ദ ലവർ ഓഫ് കളറും ഇന്ന് കലൈഡോസ്കോപ്പിൽ പ്രദർശിപ്പിക്കുന്നുണ്ട്. ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ഗുട്ടാറസിന്റെ ' വേർഡിക്ട്' എന്ന ചിത്രം ഇക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. മോഹനത് ഹയാൽ സംവിധാനം ചെയ്ത ' ഹൈഫാ സ്ട്രീറ്റ്' ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അറബിക് ചിത്രത്തിനുള്ള പുരസ്‌കാരം നേടി.

Tags:    

Similar News