പ്രസവാനന്തരം 22കാരി മരിച്ച സംഭവം; അനസ്‌തേഷ്യ പിഴവ് ആരോപിച്ച് കുടുംബം, നിഷേധിച്ച് അധികൃതര്‍
ആലപ്പുഴ: പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം. അനസ്‌തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്‌തേഷ്യ ചെയ്യുന്നതിനായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ഇന്ന് രാവിലെയാണ് 22കാരിയായ ജാരിയത്ത് മരിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ ചികില്‍സാപിഴവുണ്ടായിട്ടില്ല എന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രസവം സിസേറിയനായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് ആശുപത്രിയില്‍ ഉള്ളത്. ഈ ഡോക്ടറുടെ അഭാവത്തിലാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിന്ന് അനസ്‌തേഷ്യ കൊടുക്കാന്‍ ഡോക്ടറെ എത്തിച്ചത്. പ്രസവ ശേഷം തിയേറ്ററില്‍ നിന്ന് മാറ്റി ഒന്നര മണിക്കൂറിന് ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ല. തുടര്‍ന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തു. 108 ആംബുന്‍സില്‍ വണ്ടാനത്തേക്ക് കൊണ്ടു പോയി. കാര്‍ഡിയോ മയോപ്പതിയാകാം മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
