പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

Update: 2020-09-14 02:36 GMT

വളാഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത സ്വന്തം സഹോദരിയെ പീഡിപ്പിച്ച കേസില്‍ 22 വയസ്സുകാരനായ സഹോദരന്‍ വളാഞ്ചേരി പോലിസിന്റെ പിടിയിലായി. വളാഞ്ചേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. വളാഞ്ചേരി പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം കെ ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: