രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വേളം ചെറുകുന്ന് ചെറുവിലങ്ങില്‍ വിജേഷാ(30) ണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുറ്റിയാടി ഊരത്ത് കുറ്റിക്കാട്ടില്‍ അനൂപ് (26) ആണ് ഓടിരക്ഷപ്പെട്ടത്.
വടകര: എക്‌സൈസിന്റെ വാഹനപരിശോധനയ്ക്കിടെ ആയഞ്ചേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. വേളം ചെറുകുന്ന് ചെറുവിലങ്ങില്‍ വിജേഷാ(30) ണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുറ്റിയാടി ഊരത്ത് കുറ്റിക്കാട്ടില്‍ അനൂപ് (26) ആണ് ഓടിരക്ഷപ്പെട്ടത്. ഈ മേഖലയില്‍ വ്യാപകമായ തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി വിവരം കിട്ടിയ എക്‌സൈസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ കുടുങ്ങിയത്.
കെഎല്‍ 18 ക്യു 704 നമ്പര്‍ പള്‍സര്‍ ബൈക്കിലാണ് ഇരുവരുമെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആയഞ്ചേരി-തീക്കുനി റോഡില്‍ മുക്കടത്തുംവയലില്‍ വാഹനം പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ വലയിലായത്. പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ എസ് സുനീഷ്, രാഗേഷ്ബാബു, സനു, സന്ദീപ്, ഷിജില്‍ എന്നിവരങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.