വിവാഹത്തെ എതിര്‍ത്തു, കല്‍പ്പറ്റയില്‍ ആണ്‍സുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19കാരി; ആക്രമണം ജോലിസ്ഥലത്തെത്തി

Update: 2026-01-21 14:31 GMT

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസ്സുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്.

ആക്രമിച്ച പെണ്‍കുട്ടി നുസ്രത്തിന്റെ മകന്റെ പെണ്‍സുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. യുവതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ നുസ്രത്തിനെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.