ദോഹയിൽ നിന്നുള്ള വിമാനത്തിൽ എത്തുന്നത് 181 പ്രവാസികൾ

പെയ്ഡ് ക്വാറന്റൈൻ സംവിധാനം ആവശ്യമുള്ളവർക്കായി പത്ത് സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Update: 2020-05-10 10:45 GMT

തിരുവനന്തപുരം: ഇന്ന് രാത്രി 10.45ന് ദോഹയിൽ നിന്നുള്ള വിമാനത്തിൽ 181 പ്രവാസികൾ തിരുവനന്തപുരത്തെത്തും. ഇവരെ സ്വീകരിക്കാനുള്ള സജജീകരണങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർത്തിയായി.

യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം ചുവടെ

തിരുവനന്തപുരം- 48

കൊല്ലം- 46

പത്തനംതിട്ട- 24

ആലപ്പുഴ- 13

എറണാകുളം- 09

തൃശൂർ- 07

പാലക്കാട്- 02

മലപ്പുറം- 01

കോഴിക്കോട്- 05

വയനാട്- 01

കാസർകോട്- 04

തമിഴ്‌നാട്- 19

കർണാടക-01

മഹാരാഷ്ട്ര- 01

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അതിവേഗത്തിൽ ശരീരോഷ്മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്സ് ഡിറ്റക്ഷൻ ക്യാമറ എയർപോർട്ടിൽ സ്ഥാപിച്ചു. ഇന്ന് രാവിലെ 11ന് അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രിൽ നടത്തി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെയും നിരീക്ഷണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങൾ വിലയിരുത്തി.

പെയ്ഡ് ക്വാറന്റൈൻ സംവിധാനം ആവശ്യമുള്ളവർക്കായി പത്ത് സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെറ്റിഡിസിയുടെ ഹോട്ടലുകളായ പാളയം മസ്‌ക്കറ്റ്, കോവളം സമുദ്ര, തമ്പാനൂർ ചൈത്രം എന്നിവ തയ്യാറാക്കി. സ്വ'കാര്യ ഹോട്ടലുകളായ ഹിൽട്ടൺ ഗാർഡൻ ഇൻ(പുന്നൻ റോഡ്), സൗത്ത് പാർക്ക്(പാളയം), ക്യാപിറ്റൽ (പുളിമൂട്), പങ്കജ് (സ്റ്റാച്യു), അപ്പോളോ ഡിമോറ (തമ്പാനൂർ), റിഡ്ജസ് (പട്ടം), കീസ് (ഹൗസിംഗ് ബോർഡ് ജംഗ്ഷൻ) എന്നിവയും സജ്ജമണ്.

Tags: