കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതരസംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18781 ആയി. 16098 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 111 മരണം. നിലവില്‍ 2,572 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1984 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി, കല്‍പ്പറ്റ സ്വദേശികളായ 18 പേര്‍ വീതം, അമ്പലവയല്‍ 16 പേര്‍, ബത്തേരി, കോട്ടത്തറ 14 പേര്‍ വീതം, മീനങ്ങാടി 13 പേര്‍, വെള്ളമുണ്ട 9 പേര്‍, മൂപ്പൈനാട്, പുല്‍പ്പള്ളി 8 പേര്‍ വീതം, മുട്ടില്‍, മേപ്പാടി, പൊഴുതന 7 പേര്‍ വീതം, തവിഞ്ഞാല്‍ 6 പേര്‍, പൂതാടി, നെന്മേനി 5 പേര്‍ വീതം, കണിയാമ്പറ്റ, എടവക 4 പേര്‍ വീതം, പനമരം 3 പേര്‍, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി, വൈത്തിരി, പടിഞ്ഞാറത്തറ, തിരുനെല്ലി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. കര്‍ണാടകയില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശി, ബാംഗ്ലൂരില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്നും എത്തി രോഗബാധിതരായത്.
228 പേര്‍ക്ക് രോഗമുക്തി
തിരുനെല്ലി, കല്‍പ്പറ്റ സ്വദേശികളായ 5 പേര്‍ വീതം, മാനന്തവാടി 4 പേര്‍, നൂല്‍പ്പുഴ, കണിയാമ്പറ്റ, മീനങ്ങാടി, മേപ്പാടി 3 പേര്‍ വീതം, ബത്തേരി, പൂതാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, മുട്ടില്‍, പനമരം 2 പേര്‍ വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, എടവക, നെന്മേനി സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 185 പേരുമാണ് രോഗമുക്തി നേടിയത്.
708 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 708 പേരാണ്. 600 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8931 പേര്‍. ഇന്ന് വന്ന 45 പേര്‍ ഉള്‍പ്പെടെ 352 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍നിന്ന് ഇന്ന് 1088 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 224379 സാംപിളുകളില്‍ 222599 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,03,818 നെഗറ്റീവും 18,781 പോസിറ്റീവുമാണ്.

