റേഷൻ കടയിൽ നിന്നും 17 ചാക്ക് അറക്കപ്പൊടി പിടികൂടി

മുമ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് ഉടമയായ എംകെ സന്ദീപിനെ നേരത്തെ സസ്പെൻഡ് ചെയ്യുകയും റേഷൻകട അടച്ചിടുകയും ചെയ്തിരുന്നു.

Update: 2020-10-17 13:27 GMT

കണ്ണൂർ: ഇരിട്ടി ചുങ്കക്കുന്നിലെ 81ആം നമ്പർ റേഷൻ കടയിൽ നിന്നാണ് 17 ചാക്ക് അറക്കപ്പൊടി പിടികൂടിയത്. അരിയിലും ഗോതമ്പിലും മറ്റ് ഭക്ഷ്യ സാധനങ്ങളിലും ചേർത്ത് വിൽക്കാനാണ് പൊടിയെന്ന് കരുതുന്നു.

മുമ്പ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് ഉടമയായ എംകെ സന്ദീപിനെ നേരത്തെ സസ്പെൻഡ് ചെയ്യുകയും റേഷൻകട അടച്ചിടുകയും ചെയ്തിരുന്നു. പുതുതായി ചുമതലയേറ്റ കെകെ ധനേന്ദ്രൻ കടയിലെ സ്റ്റോക്ക് എടുക്കുന്നതിന് ഇടയിലാണ് ചാക്കുകളിൽ നിറച്ച അറക്കപ്പൊടി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ഇരിട്ടി താലൂക്ക് സപ്ലൈസ് ഓഫീസർ ജോസഫ് ജോർജിനെ വിവരമറിയിക്കുകയായിരുന്നു. റേഷൻ ഇൻസ്പെക്ടർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയതിലാണ് 17 ചാക്ക് അറക്കപ്പൊടി കണ്ടെത്തിയത്.  

Similar News