തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിനിടെ അപകടം; 17 പേര്‍ക്ക് പരിക്ക്

എറണാകുളം തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു അപകടം.

Update: 2020-01-30 01:07 GMT

കൊച്ചി: വെടിക്കെട്ടിനിടെ ആളുകള്‍ക്കിടയിലേക്ക് പടക്കം വീണുപൊട്ടി 17 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു അപകടം. രാത്രി വെടിക്കെട്ട് നടക്കുമ്പോള്‍ വെടിമരുന്ന് നിറച്ച ഒരുകുറ്റി ചെരിഞ്ഞ് വീണതാണ് അപകടത്തിനു കാരണമായത്.

കുറ്റിയില്‍നിന്ന് പടക്കം ആളുകള്‍ നിന്നിരുന്ന ഭാഗത്തേക്ക് തെറിച്ചുവീണുപൊട്ടി. അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.  

Tags:    

Similar News