കള്ളവോട്ട്: പതിനാറുകാരനായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പ്രവാസിയായ സഹോദരന്റെ വോട്ട് ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. കണ്ണൂര്‍ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 വയസുകാരനായ ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. ഇതോടെ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
പ്രവാസിയായ സഹോദരന്റെ വോട്ട് ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. 16 വയസ് മാത്രമുള്ള പ്രവര്‍ത്തകനെ ഇത്തരം കുറ്റത്തിന് പ്രേരിപ്പിച്ചതിനെതിരേ വ്യാപക വിമർശനമാണ് പ്രാദേശിക നേതൃത്വത്തിനെതിരേ ഉയരുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോൺഗ്രസ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്.
അതേസമയം പയ്യന്നൂർ നഗരസഭയിലെ മൂന്നാം വാർഡിൽ കള്ളവോട്ട് ചോദ്യംചെയ്ത യുഡിഎഫ് സ്ഥാനാർത്ഥിക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ് മർദ്ദിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു.