പെരിന്തല്‍മണ്ണയില്‍ 16 കിലോ കഞ്ചാവ് പിടികൂടി
ഡ്രൈവറായ തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശി മുഹമ്മദ് ഇസ്ഹാക്കിനെ അറസ്റ്റുചെയ്തു. മറ്റൊരു ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി എം എ റഫീഖ് സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.
പെരിന്തല്‍മണ്ണ: പട്ടാമ്പി റോഡില്‍ രണ്ട് നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍നിന്നായി 16 കിലോയോളം കഞ്ചാവ് പെരിന്തല്‍മണ്ണ എക്സൈസ് സംഘം പിടികൂടി. ഡ്രൈവറായ തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശി മുഹമ്മദ് ഇസ്ഹാക്കിനെ അറസ്റ്റുചെയ്തു. മറ്റൊരു ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി എം എ റഫീഖ് സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.
പ്രതിയെ പിടികൂടാന്‍ ഓടിയ സിവില്‍ എക്സൈസ് ഓഫിസര്‍ അനീഷിനെ കുഴിയില്‍വീണ് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐ ഇ പി സിബി, പ്രിവന്റീവ് ഓഫിസര്‍മാരായ എസ് മുരുകന്‍, ഷിജുമോന്‍ തുടങ്ങി എട്ടോളംപേര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.