വിദേശത്തുനിന്ന് ഇതുവരെ കോട്ടയം ജില്ലയിലെത്തിയത് 141 പേര്‍; നിരീക്ഷണകേന്ദ്രങ്ങളില്‍ 72 പേര്‍

വിദേശത്തുനിന്നും മംഗലാപുരത്തുനിന്നും വന്നവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നിലവില്‍ കൊറോണയുടെ ലക്ഷണങ്ങളില്ല.

Update: 2020-05-12 04:33 GMT

കോട്ടയം: എട്ടുവിമാനങ്ങളിലും ഒരു കപ്പലിലുമായി കേരളത്തിലെത്തിയ പ്രവാസികളില്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവര്‍ ആകെ 141 പേര്‍. ഇതില്‍ 72 പേര്‍ ജില്ലാ ഭരണകൂടം ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലും 69 പേര്‍ ഹോം ക്വാറന്റൈനിലുമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി ക്വലാലംപൂരില്‍നിന്നുള്ള വിമാനത്തിലെത്തിയ ഏഴുപേരില്‍ ഒരാളെ വീട്ടിലേക്കയച്ചു. ബാക്കി ആറുപേര്‍ ഹോം ക്വാറന്റൈനിലാണ്. ഇതുവരെ എത്തിയവരില്‍ 75 പേര്‍ പുരുഷന്‍മാരും 66 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 34 ഗര്‍ഭിണികളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.

ഇന്നലെ രാത്രിയിലെത്തിയ ദുബയ്- കൊച്ചി വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 34 പേരാണുണ്ടായിരുന്നത്. വിദേശത്തുനിന്നും മംഗലാപുരത്തുനിന്നും വന്നവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നിലവില്‍ കൊറോണയുടെ ലക്ഷണങ്ങളില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് വൈകീട്ട് ആറുവരെയുള്ളത്.

ചെക്ക്‌പോസ്റ്റുകള്‍ കടന്നവര്‍ -1,535

ഇതുവരെ നല്‍കിയ പാസുകള്‍-2,625

ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍-852

വിവിധ ചെക്ക്‌പോസ്റ്റുകളിലൂടെ വന്നവര്‍

ആര്യങ്കാവ്- 124

ഇഞ്ചിവിള42

കുമളി-502

മഞ്ചേശ്വരം-182

മുത്തങ്ങ-62

വാളയാര്‍-623  

Tags:    

Similar News