വടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു

Update: 2025-06-21 15:04 GMT

കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഒതയോത്ത് അഷ്‌റഫിന്റെ മകന്‍ റാദിന്‍ ഹംദാനെ ആണ് കാണാതായത്. ഇന്നലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാടി ബന്ധുക്കള്‍ വടകര പോലിസില്‍ പരാതി നല്‍കുകയായിരുന്നു.ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് കുട്ടിയെ കാണാതായത്. കുറ്റ്യാടിയില്‍ നിന്ന് മാനന്തവാടിക്ക് കുട്ടി ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അവിടെ നിന്ന് ഒരു കടയില്‍ ബാംഗ്ലൂര്‍ ബസ്സിന്റെ സമയം അന്വേഷിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇതിനുശേഷം പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് വടകര പോലിസ് അന്വേഷണം ആരംഭിച്ചു.





Tags: