കണ്ണാടി സ്‌കൂളിലെ 14കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപികയെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

Update: 2025-11-07 07:25 GMT

പാലക്കാട്: കണ്ണാടി സ്‌കൂളില്‍ 14 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലുള്ള പ്രധാന അധ്യാപികയെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ എങ്കിലും സസ്‌പെന്‍ഷന്‍ തുടരണം എന്നാണ് ആവശ്യം. അധ്യാപിക അനുകൂലമായി മൊഴി നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാന്‍ സാധിച്ചു എന്നും കുടുംബം പറയുന്നു. ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡി ഇ ഓയുടെ നടപടി. ഡിഇഒക്കെതിരെയും മാനേജ്‌മെന്റ്‌നെതിരെയും നടപടിയെടുക്കണമെന്നും കുടുംബം നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.