കോഴിക്കോട് ജില്ലയില്‍ 138 പേര്‍ പത്രിക നല്‍കി; കൂടുതല്‍ പത്രിക കൊടുവള്ളിയില്‍
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലായി 138 പേര്‍ പത്രിക സമര്‍പ്പിച്ചു. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്. 16 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. ഏറ്റവും കുറവ് എട്ടുവീതം നല്‍കിയ പേരാമ്പ്ര, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മാര്‍ച്ച് 12ന് ആരംഭിച്ച പത്രിക സമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയായി. സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും.
1. കൊടുവള്ളി മണ്ഡലം- 16
അബ്ദുള്‍ മുനീര്‍(സ്വതന്ത്രന്‍), കെ സി ഷാഹിന്‍ (സമാജ്‌വാദി ഫോര്‍വേഡ് ബ്ലോക്ക്), എം.കെ മുനീര്‍(സ്വത), അബ്ദുല്‍ അസീസ് (സ്വതന്ത്രന്‍), അബ്ദുള്‍ സലീം(സ്വത), പി. പി. മുഹമ്മദ് മുസ്തഫ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ), മുനീര്‍ (ഐയുഎംഎല്‍), അബ്ദുള്‍ റസാഖ്(സ്വത), അബ്ദുള്‍ റസാഖ് .കെ(സ്വത),അബ്ദുല്‍ റസാക്ക് (സ്വതന്ത്രന്‍), കോയ(സ്വത), കെ. മനോജ് (ബിജെപി), കെ. പി ലക്ഷ്മണന്‍ (സ്വത), മുഹമ്മദ്(ഐയുഎംഎല്‍), ടി. ബാലസോമന്‍ (ബിജെപി), നസീര്‍ അഹമ്മദ് എ(സ്വത).
2. തിരുവമ്പാടി10
ചെറിയ മുഹമ്മദ് (ഐയുഎംഎല്‍), ബേബി അമ്പാട്ട് (ബിജെപി), ലിന്റോ ജോസഫ് (സിപിഎം), ജോളി ജോസഫ് (സിപിഎം), സണ്ണി വി ജോസഫ ്(സ്വത), ഹുസൈന്‍കുട്ടി (ഐ.യു.എം.എല്‍), കെ. പി ചെറിയമുഹമ്മദ് (സ്വത), ജോര്‍ജ് മാത്യു (സ്വത), ലിന്റോ ജോസഫ് (സ്വതന്ത്രന്‍), ടി. ഡി ലെനിലാല്‍ (സ്വത).
3. കൊയിലാണ്ടി9
രാധാകൃഷ്ണന്‍ (ബിജെപി), എന്‍. സുബ്രഹ്മണ്യന്‍ (ഐഎന്‍സി), ഷീബ (സിപിഎം), സി. പ്രവീണ്‍കുമാര്‍ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്) ജമീല(സി.പി.എം), ജയന്‍ (ബിജെപി), സുബ്രഹ്മണ്യന്‍ (സ്വതന്ത്രന്‍), ഭാസ്‌കരന്‍ വി.പി (ഐഎന്‍സി), ജമീല പി പി(സ്വത).
4. കോഴിക്കോട് സൗത്ത് 8
ഹമീദ് (ഐഎന്‍എല്‍), അഹമ്മദ് കോയ (സ്വത), അന്‍വര്‍ എ.വി (ഐയുഎംഎല്‍), മുബീന (സ്വത), നവ്യ ഹരിദാസ് (ബിജെപി), അഹമ്മദ് (ഐഎന്‍എല്‍), നൂര്‍ബീന റഷീദ് (ഐയുഎംഎല്‍), ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി).
5. കോഴിക്കോട് നോര്‍ത്ത് 10
എന്‍ അഭിജിത്ത്(സ്വത), സബിത(ബിജെപി), രമേഷ് (സ്വത), കെ. ദാമോദരന്‍ (സിപിഎം), രവീന്ദ്രന്‍ (സിപിഎം), റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), അഭിജിത്ത് കെ. എം (ഐ.എന്‍.സി), രമേശ് എം.ടി(ബി.ജെ.പി), രവീന്ദ്രന്‍(സ്വത), രമേഷ് (സ്വത).
6. ബേപ്പൂര്‍10
പ്രകാശന്‍(ബിജെപി), ഗിരീഷ് കുമാര്‍ (സി.പി.ഐ.എം), പി.എ. മുഹമ്മദ് റിയാസ് (സിപിഎം), ജമാല്‍ (എസ്ഡിപിഐ), അഡ്വ.പി.എം നിയാസ് (ഐ.എന്‍.സി), നിയാസ് ഇ.എം(സ്വത), ശശിധരന്‍(ബി.ജെ.പി), മുഹമ്മദ് റിയാസ് പി.പി(സ്വത), അബ്ദുള്‍ ഗഫൂര്‍ കെ.കെ (ബഹുജന്‍ സമാജ് പാര്‍ട്ടി), നിയാസ് കെ(സ്വത)
7. പേരാമ്പ്ര8
കെ. വി സുധീര്‍ (ബിജെപി), ഇസ്മയില്‍ (എസ്ഡിപിഐ) , ടി. പി. രാമകൃഷ്ണന്‍ (സിപിഎം), ബാബു (സിപിഎം), ഇബ്രായിക്കുട്ടി(സ്വത), അബ്ദുള്‍ ഹമീദ്(എസ്ഡിപിഐ), ചന്ദ്രന്‍ (സ്വത), ഇബ്രാഹിംകുട്ടി എം (സ്വത)
8. എലത്തൂര്‍10
ടി. പി ജയചന്ദ്രന്‍ (ബിജെപി), സുള്‍ഫിക്കര്‍ (സ്വതന്ത്രന്‍), യു.വി. ദിനേശ് മണി (സ്വത), എ.കെ ശശീന്ദ്രന്‍(എന്‍സിപി), മുക്കം മുഹമ്മദ് (എന്‍സിപി), രാധാകൃഷ്ണന്‍ പി കെ (സ്വത), കെ ശശീന്ദ്രന്‍ (ബിജെപി), എ അബ്ദുല്‍ ഖാദര്‍ (വെല്‍ഫെയര്‍പാര്‍ട്ടി), താഹിര്‍ മൊക്കണ്ടി (വെല്‍ഫെയര്‍ പാര്‍ട്ടി), സെനിന്‍ റാഷി (സ്വത).
9. ബാലുശ്ശേരി9
സച്ചിന്‍ദേവ് (സിപിഎം), ശ്രീജ (സിപിഐ എം), വി. കെ ധര്‍മജന്‍ (ഐഎന്‍സി), ലിബിന്‍രാജ് (ബിജെപി), ഇ. എ ജോബിഷ് (ബഹുജന്‍ സമാജ് പാര്‍ട്ടി), ചന്ദ്രിക എന്‍.കെ (വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), മോഹന്‍ദാസ് സി എം (റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അംബേദ്കര്‍)), ധര്‍മേന്ദ്രന്‍ (സ്വത), രാജേഷ് കുമാര്‍ (ബിജെപി).
10. കുറ്റിയാടി 10
സുരേഷ് എം കെ (നാഷനല്‍ ലേബര്‍ പാര്‍ട്ടി), പ്രതീഷ് വി പി (സ്വത), ദിവാകരന്‍ (സിപിഎം), അബ്ദുള്ള (സ്വത), പ്രഭാകരന്‍ (ബിജെപി), നൊച്ചാട് കുഞ്ഞബ്ദുള്ള (ഐയുഎംഎല്‍), കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത), പാറക്കല്‍ അബ്ദുള്ള (ഐയുഎംഎല്‍), പി. പി മുരളി (ബിജെപി), കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ (സിപിഎം).
11. നാദാപുരം 12
വിജയന്‍ (സിപിഐ), നാസര്‍ (എസ്ഡിപിഐ), പ്രവീണ്‍ കുമാര്‍ കെ (ഐ.എന്‍.സി), എം. പി രാജന്‍ (ബിജെപി), ഇന്ദിര (ബിജെപി), ഉണ്ണികൃഷ്ണന്‍ (ഐഎന്‍സി), ബഷീര്‍ (എസ്ഡിപിഐ), കെ. കെ ശ്രീധരന്‍ (സ്വത), ഗവാസ് (സിപിഐ), വിജയന്‍ (സ്വത), പ്രവീണ്‍കുമാര്‍ (സ്വത), പ്രവീണ്‍കുമാര്‍ കെ (സ്വത).
12. കുന്ദമംഗലം 13
പി. ടി. എ. റഹിം (സ്വത), പി. കെ. പ്രേംനാഥ് (സിപിഎം), അബ്ദുല്‍ വാഹിദ് (എസ്ഡിപിഐ), ദിനേഷ് കുമാര്‍ ( സ്വത), ബാബു കെ. ജി (സ്വത), അന്‍വര്‍ സാദത്ത ്( വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), സജീവന്‍ വി.കെ (ബിജെപി), അബ്ദുല്‍ റഹീം പി (സ്വത), ദിനേശന്‍ (സ്വത), അബ്ദുല്‍ റഹീം (സ്വത), ഹരിദാസന്‍ (ബിജെപി), ദിനേശന്‍ എം (സ്വത), ഷറഫുദ്ദിന്‍ (സ്വത).
13. വടകര13
മനയത്ത് ചന്ദ്രന്‍ (ലോക് താന്ത്രിക് ജനതാദള്‍), ഗംഗാധരന്‍ (നാഷനല്‍ ലേബര്‍ പാര്‍ട്ടി), രമ (സ്വത), മുസ്തഫ കരുവാന്‍കണ്ടി (എസ്ഡിപിഐ), പ്രഭാകരന്‍ (ബിജെപി), കെ കെ കൃഷ്ണന്‍ (എല്‍ജെഡി), നിസാമുദ്ദീന്‍ (എസ്ഡിപിഐ), സിബി (ആര്‍എംപിഐ), രമ (ആര്‍എംപിഐ), രമ കെ.കെ (സ്വത), രമ കെ.ടി.കെ (സ്വത), എം രാജേഷ് കുമാര്‍ (ബിജെപി), ചന്ദ്രന്‍ (സ്വത).

