കോട്ടയം മുനിസിപ്പാലിറ്റിയിലെ 12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി; ജില്ലയില്‍ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത്- 2,15, വെച്ചൂര്‍- 13, എരുമേലി- 12, ആര്‍പ്പൂക്കര- 1, കൂരോപ്പട- 15 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
കോട്ടയം: ജില്ലയില്‍ ആര്‍പ്പൂക്കര- 13, കോട്ടയം മുനിസിപ്പാലിറ്റി- 42 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതോടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ 12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയിലായി. മുനിസിപ്പാലിറ്റിയിലെ 9, 14, 15, 20, 25, 26, 32, 35, 43, 47, 48, 42 വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത്- 2,15, വെച്ചൂര്‍- 13, എരുമേലി- 12, ആര്‍പ്പൂക്കര- 1, കൂരോപ്പട- 15 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.ഏറ്റുമാനൂര്‍ - 14
2.കോട്ടയം- 9, 14, 15, 20, 25, 26, 32, 35, 43, 47, 48, 42
3. ഈരാറ്റുപേട്ട - 2, 4, 20, 21, 22, 26, 27
ഗ്രാമപ്പഞ്ചായത്തുകള്‍
4.ആര്‍പ്പൂക്കര-13
5.മുണ്ടക്കയം -8
6.മീനടം-6, 9
7.കുമരകം - 7, 14
8. വെച്ചൂര്‍ -4
9. കൂരോപ്പട - 5, 8, 11
10. കടപ്ലാമറ്റം - 3, 8
11. തിരുവാര്‍പ്പ് - 2
12. എരുമേലി- 20, 23, 3, 4
13.മാടപ്പള്ളി - 13
14. പാമ്പാടി -8, 10, 14
15. മണിമല-7
16. കുറിച്ചി -1
17. ഉഴവൂര്‍ - 8
18.പുതുപ്പള്ളി - 4
19.വെള്ളാവൂര്‍ - 10
20.തലയാഴം - 11
21. തൃക്കൊടിത്താനം - 2
22. വിജയപുരം-11
23. പൂഞ്ഞാര്‍ തെക്കേക്കര-1
24. കരൂര്‍-10
