കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു

Update: 2026-04-16 14:54 GMT

കൊല്ലം: കൊല്ലം അഞ്ചലില്‍ 11കാരി മരിച്ചു. വാളകം പുത്തന്‍വിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അഹന്നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. വാളകം പുത്തന്‍വിള വീട്ടില്‍ ബിനോയ്-സിമി ദമ്പതികളുടെ മകളാണ് അഹന്ന. മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.