രണ്ടുമാസമായി ശമ്പളമില്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍
കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആംബുലൻസും സർവീസ് നിർത്തി വച്ചിരിക്കുകയാണ്.
തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍. ജീവനക്കാര്‍ ഇന്ന് രാവിലെ പത്തു മുതല്‍ സര്‍വീസ് നിര്‍ത്തി വച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആംബുലൻസും സർവീസ് നിർത്തി വച്ചിരിക്കുകയാണ്.
രണ്ടു മാസമായി ആര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. ജനുവരി മുതലുള്ള ശമ്പളത്തിന്റെ കുടിശികയും ലഭിക്കാനുണ്ടെന്നും പരാതിയുണ്ട്. ആംബുലന്‍സുകളെല്ലാം ഡിഎംഒ ഓഫീസിനു മുന്പില് നിര്‍ത്തിയിട്ടിരിക്കുകയാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ പണിമുടക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും.