സാമൂഹിക സുരക്ഷാ പെന്‍ഷനായി 1026 കോടി അനുവദിച്ചു

ആഗസ്ത്, സപ്തംബര്‍ മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള തുകയാണ് അനുവദിച്ചത്.

Update: 2019-12-22 13:25 GMT

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആഗസ്ത്, സപ്തംബര്‍ മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള തുകയാണ് അനുവദിച്ചത്. 1026 കോടിയാണ് പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുക. ഇന്നുമുതല്‍ പെന്‍ഷന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ പണം എത്തും. രണ്ടു മാസത്തെ പെന്‍ഷന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പഞ്ചായത്ത് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചു കൊണ്ടാണ് ധനവകുപ്പ് തീരുമാനം. ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥനപ്രകാരം ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ട് വീടുകളില്‍ എത്തിയുമാണ് പണം കൈമാറുക. 535 കോടിയാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുക. 491 കോടി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളിലെത്തിയും പണം കൈമാറും. 

Tags: