കടുവ ആക്രമണത്തില്‍ മരിച്ച ബിനീഷിന്റെ അവകാശികള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം

കടുവ സമീപസ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുളളതായി സൂചനയുളളതിനാല്‍ സമീപവാസികള്‍ ജാഗ്രതയോടെയിരിക്കണമെന്നും വെളിച്ചക്കുറവുളള സമയങ്ങളില്‍ വീടിന് പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും വനംമന്ത്രി അറിയിച്ചു

Update: 2020-05-08 11:15 GMT

തിരുവനന്തപുരം: തണ്ണിത്തോടിലെ കടുവ ആക്രമണത്തില്‍ മരിച്ച ബിനീഷ് മാത്യുവിന്റെ അവകാശികള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട തണ്ണിത്തോട് റബ്ബര്‍ സ്ലോട്ടര്‍ ടാപ്പിംഗ് കോണ്‍ട്രാക്ടറായ ബിനീഷ് മാത്യു (42)വിന്റെ അവകാശികള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം വകുപ്പുമന്ത്രി അഡ്വ. കെ.രാജു അറിയിച്ചു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മേടപ്പാറ സി ഡിവിഷനില്‍ ടാപ്പിംഗ് നടത്തുമ്പോഴാണ് ഇടുക്കി സ്വദേശിയായ ബിനീഷ് മാത്യുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ സമീപസ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുളളതായി സൂചനയുളളതിനാല്‍ സമീപവാസികള്‍ ജാഗ്രതയോടെയിരിക്കണമെന്നും വെളിച്ചക്കുറവുളള സമയങ്ങളില്‍ വീടിന് പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും വനംമന്ത്രി അറിയിച്ചു. കടുവയെ കെണിവച്ച് പിടിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി വനം വകുപ്പു മന്ത്രി അറിയിച്ചു. 

Tags:    

Similar News