കപ്പല്‍മാലിന്യം കൊച്ചിതീരത്ത് തള്ളുന്നതിനെതിരെ നടപടി കള്‍ തുടങ്ങി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കപ്പലില്‍ നിന്നുള്ള മാലിന്യങ്ങള്‍ മാത്രമല്ല പുറമെ നിന്നുള്ള മാലിന്യങ്ങള്‍ കപ്പലില്‍ കൊണ്ടുവന്നും കടലില്‍ തള്ളുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കടലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടുള്ളതല്ല. ഇവ ഫലപ്രദമായി സംസ്‌കരിക്കേണ്ടതുണ്ട്

Update: 2021-10-12 11:40 GMT

കൊച്ചി : കപ്പല്‍ മാലിന്യങ്ങള്‍ കൊച്ചിതീരത്ത് തള്ളുന്ന വിഷയം വളരെയേറെ ഗൗരവമുള്ളതാണെന്നും മാലിന്യമുക്ത മേഖലയ്ക്കായി ഫലപ്രദമായ ഇടപെടലുകള്‍ ആരംഭിച്ചതായും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലില്‍ നിന്നുള്ള മാലിന്യങ്ങള്‍ മാത്രമല്ല പുറമെ നിന്നുള്ള മാലിന്യങ്ങള്‍ കപ്പലില്‍ കൊണ്ടുവന്നും കടലില്‍ തള്ളുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കടലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടുള്ളതല്ല. ഇവ ഫലപ്രദമായി സംസ്‌കരിക്കേണ്ടതുണ്ട്. കൊച്ചിമേഖലയുടെ സൗന്ദര്യം തനിമയോടെ നിലനിര്‍ത്താനും പൊതുതലത്തില്‍ മാലിന്യമുക്തമായ രീതിയില്‍ ഫലപ്രദമായി മുന്നോട്ടുനയിക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ചുചേര്‍ത്ത് നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപന തലത്തില്‍ മാലിന്യ സംസ്‌കരണ ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കുകയും അതിന്റെ സമയബന്ധിത പുരോഗതി വകുപ്പും ശുചിത്വമിഷനും വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News