പിഴത്തുക കേരളം വെ​ട്ടി​ക്കു​റക്കും; ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യേ​ക്കും

ഗതാഗത നിയമലംഘനത്തിനുള്ള നിലവിലെ പിഴ വർധനവിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പി​ഴ​ത്തു​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നു കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ സാഹചര്യത്തിൽ പി​ഴ​ത്തു​ക കു​റ​യ്ക്കു​ന്ന​തി​നാ​യി സം​സ്ഥാ​നം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം. ഇ​തി​നായുള്ള ക​ര​ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റ നി​ർ​ദേ​ശം കൂ​ടി അ​റി​ഞ്ഞ​ശേ​ഷം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കും.

Update: 2019-09-12 06:46 GMT

 തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള പു​തി​യ പി​ഴ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പിഴത്തുക കേരളം വെ​ട്ടി​ക്കു​റ​ച്ചേ​ക്കും. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​നു​ നിലവിൽ നടപ്പാക്കിയ ഇരട്ടി പിഴ നേർപകുതിയായി കുറയും. ഇ​തുസം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​യേ​ക്കും. പി​ഴ​ത്തു​ക 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം. 

നിലവിലെ വർധനവിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പി​ഴ​ത്തു​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നു കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ സാഹചര്യത്തിൽ പി​ഴ​ത്തു​ക കു​റ​യ്ക്കു​ന്ന​തി​നാ​യി സം​സ്ഥാ​നം പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം. ഇ​തി​നായുള്ള ക​ര​ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റ നി​ർ​ദേ​ശം കൂ​ടി അ​റി​ഞ്ഞ​ശേ​ഷം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ത​യാ​റാ​ക്കും.

പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​വ​ർ​ക്കു​മു​ള്ള പി​ഴ ആയിരത്തിൽ നിന്നും അ​ഞ്ഞൂ​റാ​യി കു​റ​യും. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നു​ള്ള പി​ഴ മൂ​വാ​യി​ര​മാ​കും. ഓ​വ​ർ ലോ​ഡി​ന്‍റ പി​ഴ ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ​നി​ന്നു പ​തി​നാ​യി​ര​മാ​വും. എ​യ​ർ​ഹോ​ണ്‍ മു​ഴ​ക്കു​ന്ന​തി​നു​ള്ള പ​തി​നാ​യി​രം രൂ​പ പി​ഴ അ​യ്യാ​യി​ര​മാ​ക്കാ​നാ​ണ് ആ​ലോ​ച​നയെന്നും സൂചനയുണ്ട്. അതേസമയം, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ് എ​ന്നി​വ​യു​ടെ പി​ഴ​ത്തു​ക​യി​ൽ മാറ്റമുണ്ടാവില്ല. അ​പ​ക​ട ഡ്രൈ​വിം​ഗി​ന് മൂ​വാ​യി​ര​വും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു പ​തി​നാ​യി​ര​വു​മാ​ണു പി​ഴ. ഇ​ൻ​ഷുറ​ൻ​സ് ​ ഇല്ലെ​ങ്കി​ലു​ള്ള പി​ഴ ര​ണ്ടാ​യി​ര​മാ​യി ത​ന്നെ നി​ല​നി​ർ​ത്തും.

Tags:    

Similar News